6200 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും
പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. രണ്ടു വർഷം കൊണ്ടു എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാകുന്ന പഞ്ചായത്തായി പാറത്തോട് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിയിൽ നിന്ന് 65 കോടി രൂപയും കെ.ആർ.ഡബ്ലിയു.എസ്.എ യുടെ 10 കോടി രൂപയും ഉപയോഗിച്ച് പഞ്ചായത്തിലെ 6200 കുടുംബങ്ങൾക്ക് ശുദ്ധജലം ഒരുക്കുകയാണ് ലക്ഷ്യം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനായി.
ആൻ്റോ ആൻറണി എം.പി. സന്നിഹിതനായിരുന്നു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം റ്റി.ജെ.മോഹനൻ, അഡ്വ. സാജൻ കുന്നത്ത്, ഡാനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ് എന്നിവർ പങ്കെടുത്തു