കാസർകോട് ജില്ലയുടെ വ്യാവസായിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 100 ഏക്കർ ഭൂമി വ്യവസായവകുപ്പിന് കൈമാറി വ്യവസായ പാർക്ക് നിർമ്മിക്കുന്നത്. പൂട്ടിക്കിടക്കുന്ന വ്യവസായങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിലൂടെ വ്യവസായിക മേഖലയിൽ പുത്തനുണർവുണ്ടാക്കാൻ സർക്കാരിന് സാധിച്ചുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദുമ ടെക്സ്റ്റയിൽ മില്ലിന്റെ പ്രവർത്തനോദ്ഘാടനം ചടങ്ങിൽ അധ്യക്ഷതവഹിച്ചു

പ്രസംഗിക്കുകയായിരുന്നു റവന്യുമന്ത്രി. കെ.കുഞ്ഞിരാമൻ എംഎൽഎ സ്വാഗതവും കേരള സ്റ്റേറ്റ് ടെക്സ്റ്റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ സി.ആർ വത്സൻ നന്ദിയും പറഞ്ഞു. പി.കരുണാകരൻ എംപി മുഖ്യാതിഥിയായിരുന്നു. എൻ.എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രഡിന്റ് എജിസി ബഷീർ, ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു, മുൻ എംഎൽഎ:കെ.വി കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, ഉദുമ, പള്ളിക്കര, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത്, ബ്ലോക്ക് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.