ജില്ലയിലെ പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്മാര്ക്കും അപ്പലേറ്റ് അതോറ്റികള്ക്കും വിവരാവകാശ നിയമത്തെക്കുറിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില് ഏകദിന ശില്പശാല സംഘടിപ്പിച്ചു. പൊതുജനങ്ങള് നല്കുന്ന വിവരവാകാശ അപേക്ഷകളില് ഉദ്യോഗസ്ഥര് സ്വീകരിക്കേണ്ട നടപടികളെയും നിയമ പ്രാധാന്യത്തെയും കുറിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണര് ഡോ. കെ.എം ദിലീപ് ക്ലാസ് നയിച്ചു.
മുളങ്കുന്നത്തുകാവ് കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് അഡ്മിനിസ്‌ട്രേഷനില് (കില) രണ്ട് സെക്ഷനുകളായാണ് ശില്പശാല നടത്തിയത്. രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചയ്ക്ക് 2 മുതല് വൈകീട്ട് 5 വരെയും നടന്ന ശില്പശാലയില് വിവിധ വകുപ്പുകളിലെ പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്മാര്, അപ്പലേറ്റ് അതോറിറ്റികള്, പ്രതിനിധികള്, വകുപ്പ്തല ഉദ്യോഗസ്ഥരടക്കം ആയിരത്തോളം പേര് പങ്കെടുത്തു.