ചെങ്ങന്നൂർ: മഹാപ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുരുന്നുകൾക്ക് വിദേശ സ്‌കൂളിലെ കുട്ടികളുടെ കൈത്താങ്ങ്.സൗദിഅറേബ്യയിലെ ഖമ്മീസ് അൽജനൂബ് ഇൻറർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചെങ്ങന്നൂരിലെ പുലിയൂർ ഗവ.ഹയർ സെക്കൻററി സ്‌കൂളിലെ എൽ.പി വിഭാഗത്തിലെ 82 വിദ്യാർത്ഥികൾക്ക് ധനസഹായം നൽകിയത്.പന്തളം എൻ.എസ്.എസ് കോളേജിലെ നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ഡോ.പ്രദീപ് ഇറവൻകര വഴിയാണ് പുലിയൂർ സ്‌കൂളിലെ കുട്ടികളെ തേടി ധനസഹായമെത്തിയത്. ധനസഹായ വിതരണത്തിൻറെ ഉദ്ഘാടനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി.റ്റി ഷൈലജ നിർവ്വഹിച്ചു.സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി ചെയർമാൻ ഡി.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.പ്രദീപ് ഇറവൻകര, ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ,ബ്‌ളോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാരി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി.പ്രദീപ്,ലേഖ അജിത്,പ്രഥമ അദ്ധ്യാപിക എസ്.പുഷ്പകുമാരി,ആർ.അജിത,പി.കെ.ബിജു,ജോൺ,ജേക്കബ്,സനിൽ.പി.ഗോപാൽ എന്നിവർ പ്രസംഗിച്ചു.