കാക്കനാട്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നവീകരണം പൂര്‍ത്തിയാക്കിയ ജില്ലാ പഞ്ചായത്ത് പ്രിയര്‍ശിനി ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ നിര്‍വഹിച്ചു. ഹാള്‍ ഇന്നു മുതല്‍ കുറഞ്ഞ വാടക വ്യവസ്ഥയില്‍ വിവിധ പരിപാടികള്‍ക്കായി തുറന്നു കൊടുക്കും. പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം മുതല്‍ മുടക്കിയാണ് ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. ആറ് മാസം കൊണ്ടാണ് നവീകരണ പ്രവര്‍ത്തതനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ലൈറ്റുകള്‍, പ്ലംബിംഗ്, സീലിങ് എന്നിവയുടെ പോരായ്മകളും നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചു. നാലുലക്ഷം രൂപ ചിലവഴിച്ച് പുതിയ സൗണ്ട് സിസ്റ്റം ഉള്‍പ്പെടുത്തി. ഭിത്തികള്‍ വുഡന്‍ പാനലുകള്‍ വച്ച് മോടിപിടിപ്പിച്ചു. സീറ്റുകളെല്ലാം മാറി കുഷ്യന്‍ കസേരകളാക്കി. 4600 ചതുരശ്ര അടിയില്‍ ഉള്ളതാണ് ഹാള്‍. 300 പേര്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങളാണുള്ളത്.
കൂടാതെ ദേശീയ അവാര്‍ഡ് നേടിയ കാപ്പ് എന്‍ എസ്എസ് എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകനായ വിധു പി. നായര്‍, റവന്യൂ ജില്ല അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാക്കളായ മണീട് ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനമനുഷ്ഠിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനിത എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.എന്‍ മിനി, വികസനകാര്യ സമിതി ചെയര്‍മാന്‍ ഡോളി കുര്യാക്കോസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ അയ്യപ്പന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ഷൈല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ കെ.എന്‍ സുഗതന്‍, സൗമ്യ ശശി, എ പി സുഭാഷ്, അസ് ലഫ് പി എ, ഷീബ ജോസ്, സോന ജയരാജ്, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ കെ.ടി രത്‌നാബായി, സെക്രട്ടറി ടി വി ബാബു എന്നിവര്‍ സംസാരിച്ചു.