മണ്ണ്-ജലസംരക്ഷണത്തിന്റെ നവീനആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന തദ്ദേശദിനാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര  കെ ഐ പി ഗ്രൗണ്ടില്‍  സജ്ജീകരിച്ചിട്ടുള്ള മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റാള്‍. മണ്ണ്  സംരക്ഷണത്തിന്റെ ആവശ്യകത  കുട്ടികള്‍ക്കും മനസ്സിലാകുന്ന രീതിയിലുള്ള ചെറു രൂപമാതൃക  ഉള്‍പ്പെടുത്തിയ സ്റ്റാള്‍ കൗതുകവും അറിവും പകരുന്നു.

പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം   കാര്‍ഷിക-സാമൂഹിക-പരിസ്ഥിതി മേഖലയില്‍  തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിവരുന്ന  സംഭാവനകളും ഇവിടെ കാണാം. സംസ്ഥാനത്തുടനീളം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിമുഖേന നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പദ്ധതിമുഖേന ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങളും മണ്ണ്‌സംരക്ഷണത്തിന്റെ  മാതൃകകളും വിവരണങ്ങളും ചേരുന്ന അറിവിടമാണ് സ്റ്റാള്‍.