സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം – ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ ക്ലാസുകളിൽ ഡിജി പ്രതിജ്ഞ നടത്തുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നൂതന സാങ്കേതിക രംഗത്ത് നിർമ്മിത ബുദ്ധിയുടെ വ്യാപനത്തോടുകുടി വരാനിടയുള്ള ചൂഷണത്തെ മുൻകുട്ടി കാണാൻ സമൂഹം തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ പത്താം ക്ലാസ് , പ്ലസ് ടു തുല്യതാ ക്ലാസുകളിൽ പഠിക്കുന്ന പതിനായിരത്തിലധികം പേർ വിവിധ സ്ഥാപനങ്ങളിൽ പ്രതിജ്ഞാ ചടങ്ങുകളിൽ പങ്കാളികളായി. താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ തല ഉദ്ഘാടനത്തിൽ
താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി. കെ. എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ സാക്ഷരതാ മിഷൻ പ്രസിദ്ധീകരണമായ അക്ഷര കൈരളി മാസികയുടെ ജില്ലാ ക്യാംപെയിൻ ജില്ലാ പഞ്ചായത്ത് അംഗം വി.കെ. എം ഷാഫിക്ക് മാസിക കൈമാറി മന്ത്രി വി.അബ്ദു റഹ്മാൻ നിർവഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് ,
താനാളൂർ പഞ്ചായത്ത് അംഗം കെ. വി.ലൈജു , നിറമരുതൂർ ഗ്രാമ പഞ്ചായത്ത് അംഗം ആബിദ പുളിക്കൽ ദേവധാർ ഗവ: ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വി പി. അബ്ദു റഹ്മാൻ,സാക്ഷരതാ മിഷൻ അസി കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ ,
റിസോഴ്സ് പേഴ്സൺ മുജീബ് താനാളൂർ, പ്രേരക്മാരായ എ സുബ്രമണ്യൻ ,എ വി ജലജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.