മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊടുമണ്‍ ഇടത്തിട്ടയിലെ വിമുക്ത ഭടന്മാര്‍. കൊടുമണ്‍ ഇടത്തിട്ട എക്‌സ് സര്‍വീസ് അസോസിയേഷന്‍ യൂണിറ്റിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 35000 രൂപ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി വിജയന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. അസോസിയേഷന്‍ സെക്രട്ടറി സി.പി രാമചന്ദ്രന്‍ പിള്ള, അംഗങ്ങളായ ചന്ദ്രശേഖരന്‍ നായര്‍, മധുസൂദനന്‍ നായര്‍, സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൂടാതെ, പന്തളം കുരമ്പാല യുവധാര യുവജന കലാവേദി അംഗങ്ങളും സംഭവനയുമായി എത്തി. കലാവേദി വാര്‍ഷികത്തിന് സമാഹരിച്ച 7000 രൂപയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കലാവേദി രക്ഷാധികാരി രാജേഷ് കൈമാറിയത്. കലാവേദി അംഗങ്ങളായ ബിനു, സന്തോഷ്, രാഹുല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒക്ടോബര്‍ 30 വരെ 6.91 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചതായി കളക്ടര്‍ അറിയിച്ചു.