പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മുനമ്പ് കല്ലളി പെർളടുക്കം ആയംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു . പെർളടുക്കം ടൗണിൽ നടന്ന ചടങ്ങിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി.

4.220 കിമീ ദൈർഘ്യമുള്ള റോഡിന്റ് അടങ്കൽ തുക 383.05 ലക്ഷം രൂപയാണ്. തുകയുടെ 60 ശതമാനം കേന്ദ്ര വിഹിത ഫണ്ടും 40 ശതമാനം സംസ്ഥാന സർക്കാരിൻ്റെ ഫണ്ടുമാണ്.കോൺക്രീറ്റ്, ഡ്രൈനേജ് സംവിധാനം, കരിങ്കൽ പാർശ്വ സംരക്ഷണ മിത്തികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം കുറക്കുന്നതിനായി നൂതന സാങ്കേതിക വിദ്യയിൽ ജർമ്മൻ ടെക്നോളജിയായ എഫ്.ഡി.ആർ മെത്തേഡിലാണ് റോഡ് പുനർ നിർമിക്കുന്നത്.

പിഐയു പിഎംജിഎസ് വൈ അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനീയർ വി മിത്ര റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ബി കെ നാരായണൻ, ബേഡഡുക്ക പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പി വസന്തകുമാരി, പഞ്ചായത്തംഗം കെ പ്രിയ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സി കുഞ്ഞിക്കണ്ണൻ സ്വാഗതവും ടി നാരായണൻ നന്ദിയും പറഞ്ഞു.