മിശ്രവിവാഹം ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയാണ് മിശ്രവിവാഹ ധനസഹായ പദ്ധതി. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തവരാണ് ധനസഹായത്തിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ suneethi.sjd.keala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.
അപേക്ഷക്കുള്ള മാനദണ്ഡങ്ങള്‍
1. ദമ്പതിമാരുടെ വാര്‍ഷിക വരുമാന പരിധി 1,00,000 രൂപയാണ്.
2. ദമ്പതികള്‍ക്ക് ധനസഹായത്തിന് ഒരു തവണ മാത്രമേ അര്‍ഹതയുള്ളു.
3. ധനസഹായമായി നല്കുന്ന തുക വ്യവസായം ആരംഭിക്കല്‍, സ്ഥലം വാങ്ങല്‍, ഭവന നിര്‍മാണം തുടങ്ങിയ മൂലധനനിക്ഷേപങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണം.
4. ധനസഹായം നല്കുന്ന തുക മേല്‍പ്പറഞ്ഞ രീതിയില്‍ വിനിയോഗിക്കുന്നതാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
5. ധനസഹായം ലഭ്യമാകുമ്പോള്‍ ദമ്പതിമാര്‍ കൂട്ടായി നിര്‍ദിഷ്ട ഫോറത്തിലുള്ള ഒരു കരാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.
6. ദമ്പതികള്‍ യഥാസമയം തുക നിയമാനുസരണം വിനിയോഗിക്കാതെ വന്നാല്‍ തുക ദമ്പതികളില്‍ നിന്നോ ജാമ്യക്കാരില്‍ നിന്നോ റവന്യു റിക്കവറി പ്രകാരം ഈടാക്കണം.
7. അപേക്ഷ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം രണ്ട് വര്‍ഷത്തിനകം സമര്‍പ്പിച്ചിട്ടുള്ളതാകണം. കാലപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ പരിഗണിക്കേണ്ടതില്ല. എന്നാല്‍ ഒരു വര്‍ഷത്തെ കാലതാമസം മാപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശമുള്ളതിനാല്‍ കാലതാമസം മാപ്പാക്കി കിട്ടുവാനുള്ള അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പരിഗണിക്കേണ്ടതും റിപ്പോര്‍ട്ട് സഹിതം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നല്‍കേണ്ടതുമാണ്. മൂന്ന് വര്‍ഷത്തിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ മിശ്രവിവാഹ ദമ്പതികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കണം.