വനാവകാശ നിയമപ്രകാരം അപേക്ഷിച്ച 347 ആദിവാസി കുടുംബങ്ങള്‍ക്ക് ഡിസംബറില്‍ വനാവകാശരേഖ നല്‍കും. ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ജില്ലാതല കമ്മിറ്റി പാസാക്കിയ 52 അപേക്ഷകളും സര്‍വേ നടപടികള്‍ പൂര്‍ത്തിയായ 295 അപേക്ഷകളുമാണ് തീര്‍പ്പായത്. 431 അപേക്ഷകള്‍ പുതുതായി ലഭിച്ചിട്ടുണ്ട്. ഇതിന്മേല്‍ അടിയന്തരമായി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി രേഖ കൈമാറാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടര്‍ക്ക് നിര്‍ദേശം നല്‍കി. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കളക്ടര്‍ ഇ.പി. മേഴ്‌സി, ജില്ലാ സര്‍വേ സൂപ്രണ്ട് എസ്. സുനില്‍, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി. വാണിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.