2023-24 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിന്റെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക കാറ്റഗി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
വിവിധ സംവരണാനുകൂല്യങ്ങൾക്കായി അപ്‌ലോഡ് ചെയ്ത രേഖകളിൽ അപാകതകൾ ഉള്ളവർക്ക് ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ പരിഹരിക്കാം. അപാകത പരിഹരിക്കുന്നതിന് ഇനി അവസരം നൽകില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.