കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഫെബ്രുവരി 28, 29 തീയതികളിൽ രാവിലെ 11 നു സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്.ജി.ശശിധരൻ, മെമ്പർമാരായ Dr.A.V.ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക് തുടങ്ങിയവർ പങ്കെടുക്കും.
