കേരളത്തിലെ ഭരണഭാഷ പൂർണമായി മലയാളത്തിലാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഭരണഭാഷാവാരം ആചരിക്കുന്നതിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.
എല്ലാ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഓഫീസ് മേധാവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാളം മാതൃഭാഷയായുള്ള അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു.