പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ കരുതലോടെ മുന്നോട്ട് എന്ന ആശയവുമായി കുമരംപുത്തൂര്‍ പഞ്ചായത്തില്‍ മികവുത്സവം സംഘടിപ്പിച്ചു. ഗ്രാപഞ്ചായത്തിലെ ഒന്‍പത് വിദ്യാലയങ്ങള്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വീഡിയോ അവതരണം, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, പഠനോത്സവത്തിന്റെ ഭാഗമായ കലാപരിപാടികളുടെ അവതരണം എന്നിവയും നടന്നു.
പയ്യനെടം എ.യു.പി സ്‌കൂളില്‍ നടന്ന പരിപാടി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. വികസനകാര്യ സമിതി ചെയര്‍മാന്‍ സഹദ് അരിയൂര്‍, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സണ്‍ ഇന്ദിര മീത്തുംപുള്ളി, ഗ്രാമപഞ്ചായത്തംഗം രുഗ്മിണി കുഞ്ചീരത്ത്, വിവിധ ജനപ്രതിനിധകള്‍, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.