കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ തൃപ്പൂണിത്തുറ ഗവൺമെന്റ് ആർട്സ് കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെസ്റ്റ്യുവജന കമ്മീഷൻ ചെയർമാൻ
എം ഷാജർ ഉദ്ഘാടനം ചെയ്തു.

യുവജന കമ്മീഷൻ അംഗം അഡ്വക്കേറ്റ് ആർ രാഹുൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് മുഖ്യാതിഥിയായി പങ്കെടുത്തു. യുവജന കമ്മീഷൻ എറണാകുളം ജില്ലാ കോഡിനേറ്റർ കിരൺ രാജ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഡി.എസ് ഉണ്ണികൃഷ്ണൻ, ഗൈഡൻസ് ഓഫീസർ സനോജ് കെ.എസ്, തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, തൃപ്പൂണിത്തുറ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.കെ പീതാംബരൻ, നഗരസഭ കൗൺസിലർ കെ.ടി അഖിൽദാസ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ എ.ആർ രഞ്ജിത്ത്, കോളേജ് പ്രിൻസിപ്പൽ പ്രിയ.പി.മേനോൻ, ഫിദ തുടങ്ങിയവർ സംസാരിച്ചു.

എറണാകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ച തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള 1000 യുവജനങ്ങളാണ് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ ഭാഗത്തുനിന്നുള്ള പ്രമുഖ കമ്പനികൾ പങ്കെടുത്ത കരിയർ എക്സ്പോ നിരവധി തൊഴിലവസരങ്ങളാണ് അവതരിപ്പിച്ചത്. കേരള സംസ്ഥാന യുവജന കമ്മീഷൻ ഈ മാസം നടത്തുന്ന മൂന്നാമത്തെ തൊഴിൽമേളയാണ് തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ചത്.