നാദാപുരം നിയോജകമണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കെട്ടിട നിർമ്മാണം പൂർത്തീകരിച്ച വെള്ളിയോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ , കാവിലുംപാറ ഗവ: എച്ച് എസിന്റെ ഉദ്ഘാടനവും, നാദാപുരം ഗവ: യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പൊതു വിദ്യാഭ്യാസ വകുപ്പ് 1.5 കോടി രൂപ ചെലവഴിച്ചാണ് വെള്ളിയോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ മുഖ്യാതിഥിയാവും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി സുരേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സ്കൂളിന് കിഫ്ബി മുഖേന അനുവദിച്ച മൂന്ന് കോടി രൂപയുടെ പ്രവൃത്തി ടെണ്ടർ നടപടിയിലാണെന്ന് ഇ കെ വിജയൻ എംഎൽഎ. അറിയിച്ചു.

നാദാപുരം ഗവ: യു.പി.സ്കൂൾ പുതിയ കെട്ടിടത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ് ബി മുഖേന 3.2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്കൂളിൽ നടക്കുന്ന പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിക്കും. ഇ.കെ.വിജയൻ എം.എൽഎ ശിലാഫലകം അനാഛാദനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, ജില്ലാ പഞ്ചായത്ത് അംഗം സി.വി. എം. നജ്മ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കാവിലുംപാറ ഗവൺമെന്റ് ഹൈസ്കൂളിൽ രണ്ട് കോടി നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, ക്ലാസ് മുറികൾ, സൗണ്ട് സിസ്റ്റം, സിസിടിവി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഇ.കെ.വിജയൻ എം.എൽഎ ശിലാഫലകം അനാഛാദനം ചെയ്യും. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിജി ജോർജ് മാസ്റ്റർ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി എം യശോദ, പി സുരേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും