എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ രസതന്ത്ര വകുപ്പ് കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ ഡിസംബര്‍ 11, 12 തിയതികളില്‍ ‘ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സസ്റ്റൈനബിള്‍ ഇന്നവേഷന്‍സ് ഇന്‍ ഗ്രീന്‍ കെമിസ്ട്രി ആന്‍ഡ് ന്യൂ ടെക്നോളജിക്കല്‍ ഡവലപ്മെന്റ്സ്’ എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. മലിനീകരണ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഹരിത രസതന്ത്രത്തിന്റേയും ആധുനിക സാങ്കേതിക വിദ്യയുടേയും പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനാണ് കോണ്‍ഫറന്‍സ്. വിദേശികളായ പ്രഭാഷകരും ശാസ്ത്ര സ്ഥാപനങ്ങളിലേയും സര്‍വകലാശാലകളിലേയും പ്രഗത്ഭരായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. അന്തര്‍ദേശീയ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഓറല്‍/പോസ്റ്റര്‍ പ്രസന്റേഷന് നടക്കും. ഡോ. ബിന്ദു ഷര്‍മിള ടി.കെ (944682578), ഡോ. ശ്രീഷ ശശി (9446296572) എന്നിവരെ വിശദവിവരങ്ങള്‍ അറിയാന്‍ വിളിക്കാം.
