പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉപ വരണാധികാരി കൾക്കും ജില്ലാ വരണാധികാരിയുടെ യും ഉപ വരണാധികാരികളുടെയും തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കും വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തെരഞ്ഞെടുപ്പ് പരിശീലനം നോഡൽ ഓഫീസർ സബ് കളക്ടർസൂഫിയാൻ അഹമ്മദ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് കൈര്യം ചെയ്യുന്ന ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലനത്തിന് സംസ്ഥാന/ ജില്ലാതല മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ സജിത് പലേരി, നാരായണ ഗോസാഡ, സുരേഷ്ബാബു. ജി , കെ.പി ഗംഗാധരന്‍, അജിത്ത് കുമാര്‍ ബി ഗോപാലകൃഷ്ണന്‍ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ട്രെയിനിങ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.