കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ സൗജന്യമായി പഠിക്കാന്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് അവസരം. 18 – 45 വയസ്സ് ആണ് പ്രായപരിധി. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പത്താംക്ലാസ് പാസായവര്‍ക്ക് പങ്കെടുക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍- 7994497989, 6235732523.
