ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി 29 ന് 2 മണി മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട  നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിച്ച് പരിഹാരം കാണാം. വിളിക്കേണ്ട നമ്പർ: 8943873068.