അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. 45 മണിക്കൂറാണ് കോഴ്സ് കാലാവധി. ഫീസ് 8100 രൂപ. അക്കൗണ്ടിങ് സ്‌കില്‍സ്, ജി എസ് റ്റി, ഡാറ്റാ അനാലിസിസ്, ജി എസ് റ്റി ഇ- ഇന്‍വോയ്‌സിങ്, ഇ-വേ ബില്‍ റിപ്പോര്‍ട്ടിങ് ഇന്‍ റ്റാലി തുടങ്ങിയ കോഴ്സുകൾ ഉള്‍പ്പെടും. കൊമേഴ്സ് ബിരുദധാരികള്‍ക്ക് (നിലവില്‍ അവസാന വര്‍ഷമുള്ളവര്‍ക്കും) പങ്കെടുക്കാം. കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് പരിശീലനം. രജിസ്റ്ററേഷന്‍ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSf4OR1XvpF7KdxfV2pjjp8qPWfC1s3VXxIxSMjm7CXMz_JWFQ/viewform?usp=sf_link ഫോണ്‍ : 9961960581, 7356517834.

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ പഠിക്കുന്ന ഒ ബി സി/ജനറല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പി എം യശസ്വി പദ്ധതിയിലേക്ക് egrantz portal മുഖേന അപേക്ഷിക്കാം. വരുമാന പരിധി രണ്ടര ലക്ഷം രൂപ. അവസാന തീയതി മാര്‍ച്ച് അഞ്ച്. ആധാര്‍ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. ഫോണ്‍ 0474 2794996.

കെല്‍ട്രോണില്‍ വിവിധ കേഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷ കേഴ്‌സുകളായ പി ജി ഡി സി എ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ടി ടി സി, ഡി സി എ (6 മാസം), വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 0474 2731061.