കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) കോഴ്‌സിന് മാര്‍ച്ച് നാല് രാവിലെ 10ന് കൊട്ടാരക്കര അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളജില്‍ അഭിമുഖം നടത്തും. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം. ഒ ഇ സി/ എസ് സി / എസ് റ്റി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം. യോഗ്യത : 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 7907375755, 8547618290, www.kicma.ac.in
