കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ യുവാക്കള്‍ക്കായി യുവജ്വാല ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എം.ഐ.ഐ.ടി. ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ കൗണ്‍സിലര്‍ യു.എം മൊയ്തീന്‍, സി.ആര്‍. രമ്യ, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ.എ. അഭിജിത്ത്, ഫര്‍സാന ജെബിന്‍ എന്നിവര്‍ സംസാരിച്ചു.