പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം ശാസ്ത്രീയ, മതേതര ജനാധിപത്യമൂല്യങ്ങള്‍ക്കനുസൃതമായി നടത്തണമെന്ന് ഡോ. കെ എസ് ഭഗവാന്‍. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ജാഗ്രത സാംസ്കാരിക ജാഥ തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം ആചാരങ്ങളും സ്ത്രീവിരുദ്ധമാണെന്നും മാറ്റങ്ങള്‍ക്കു വിധേയമാകാത്ത ആചാരങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളെ ആദ്യമായി വിമര്‍ശിച്ചത് ബുദ്ധനാണെന്ന് എല്ലാവരും ഓര്‍മ്മിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജാഥ നവംബര്‍ എട്ടിനു സമാപിക്കും. ജാഥയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി തൃശൂര്‍ ടൗണ്‍ഹാളില്‍ നവോത്ഥാനത്തിന്‍റെ നാള്‍വഴികളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തക പ്രമീള ഗോവിന്ദ്, ചരിത്രകാരനായ ഡോ. കെ എന്‍ ഗണേഷ് എന്നിവര്‍ വിഷയാവതരണം നടത്തി. സമൂഹം സ്ത്രീയെ അരുക്കാകിയവളായാണ് ഇന്നും കാണുന്നതെന്നും സവര്‍ണ സ്ത്രീകള്‍പോലും പുരുഷന്‍റെ പങ്കുപറ്റലിന് ഇരകള്‍ മാത്രമായി അവശേഷിക്കപ്പെടുകയാണെന്നും മാധ്യമ പ്രവര്‍ത്തക പ്രമീള ഗോവിന്ദ് പറഞ്ഞു. സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ ബാബു എം.പാലിശേരി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ടി.കെ. വാസു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ വിവിധ മത്സരവിജയികള്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി, അഡ്വ. സുനില്‍ ലാലൂര്‍, ഹാരി ഫാബി തുടങ്ങിയവര്‍ പങ്കെടുത്തു.
