ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം: അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്
കഴിഞ്ഞ 150 വര്‍ഷമായി കേരളത്തിലെ സമ്പദ് മേഖലയില്‍ പ്രത്യേകിച്ച് ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്. സഹകരണ വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സഹകരണ നിയമങ്ങളെക്കുറിച്ചുള്ള ഏകദിന ശില്‍പ്പശാല എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണ മേഖലയുടെ പ്രവര്‍ത്തനം എത്തിയിട്ടുണ്ട്. സഹകരണ നിയമം ഏല്‍പ്പിക്കുന്ന ചുമതലകള്‍ എപ്രകാരം നന്നായി നിര്‍വഹിക്കാന്‍ കഴിയും എന്ന് ആത്മപരിശോധന നടത്താനും കൂടുതല്‍ വ്യക്തതയോടെ സ്വയം സജ്ജമാകുന്നതിനും ശില്‍പ്പശാല വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങള്‍ പരമാവധി കുറയ്ക്കാനും തര്‍ക്ക പരിഹാരത്തിലൂടെ പ്രശ്‌നം തീര്‍പ്പാക്കാനും കഴിഞ്ഞാല്‍ സഹകരണ വകുപ്പിന്റെ മികവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വളര്‍ച്ചയെ എല്ലാ ഘട്ടത്തിലും മുന്നോട്ട് നയിച്ച പ്രസ്ഥാനമാണ് സഹകരണ മേഖലയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു.
പ്രായോഗികതലത്തില്‍ നിയമവിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് സഹകരണ വകുപ്പ് ജീവനക്കാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. എന്‍. മനോജ്കുമാര്‍, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി.പി. താജുദ്ദീന്‍ എന്നിവര്‍ നിയമവിഷയങ്ങളില്‍ ക്ലാസെടുത്തു.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി. സുഭാഷ് സ്വാഗതം ആശംസിച്ചു. മുതിര്‍ന്ന ഗവണ്‍മെന്റ് പ്ലീഡര്‍മാരായ അഡ്വ. ബിമല്‍ നാഥ്, അഡ്വ. ടി.കെ. വിപിന്‍ ദാസ്, അഡ്വ. കെ.പി. ഹരീഷ്, അഡ്വ. സി.എസ്. ഷീജ, അഡ്വ. മേബിള്‍ സി. കുര്യന്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്ത, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.