പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നൽകും. നീറ്റ് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ അപേക്ഷ നൽകിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്.സി, എസ്.ടി,  ഒ.ഇ.സി, ഒ.ബി.സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

        പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായും അവസരം ലഭിക്കും. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ കൺഫർമേഷൻ ഷീറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീഎക്സാമിനേഷൻ  ട്രെയിനിങ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമിൽ 20 വരെ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗക്കാരായ വിദ്യാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.