കുടുംബശ്രീ സ്‌നേഹ വീടിന്റെ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. മലപ്പുറം വ്യാപാര ഭവനിൽ നടന്ന പരിപാടി കേരള സംസ്ഥാന ഭവന ബോർഡ് ചെയർമാൻ പി.പി.സുനീർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ‘മാതൃകം’ ഡിജിറ്റൽ മാഗസിൻ ആറാം ലക്കം പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കെ കക്കൂത്ത് അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജനറൽ ബോഡി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.കെ സൈനബ കുടുംബശ്രീ സി.ഡി.എസുകളുടെ ചരിത്രവും പ്രവർത്തനങ്ങളുമടങ്ങുന്ന ‘രചന’ പുസ്തകം പ്രകാശനം ചെയ്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ എസ് ഹസ്കർ സ്വാഗതം പറഞ്ഞു. ബാക്ക് ടു സ്‌കൂൾ ക്യാമ്പയിൻ മികച്ച രീതിയിൽ അവതരിപ്പിച്ച ബ്ലോക്കുകൾക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം നൽകി.