ഇന്നവേറ്റീവ് സ്‌കൂളിന്റെ ജില്ലാതല സെമിനാര്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. സബ്ജില്ലാതലത്തില്‍ ഇന്നവേറ്റീവ് സ്‌കൂളായി തിരഞ്ഞെടുത്ത എല്‍ പി യു പി , എച്ച് എസ്, എച്ച് എസ് .എസ്.വിഭാഗം വിദ്യാലയങ്ങളുടെ പ്രോജക്ടുകളാണ് ജില്ലാതല സെമിനാറില്‍ അവതരിപ്പിച്ചത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ എസ് ഷീജ അധ്യക്ഷയായി. എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ സജീവ് തോമസ് ഡി പി ഓ മാരായ സബീന എസ് ഡോക്ടര്‍ ബിന്ദു ടി എസ് ചാത്തന്നൂര്‍ ബി പി സി സജി റാണി തുടങ്ങിയവര്‍ പങ്കെടുത്തു.
പുനലൂര്‍ തൊളിക്കോട് ജി എല്‍ പി എസ് എല്‍ പി യു പി വിഭാഗം ജില്ലാതല ഇന്നവേറ്റീവ് സ്‌കൂളായും കുളക്കട എസ് വി എം എം എച്ച് എസ് എസ് വെണ്ടറിനെ എച്ച്. എസ് ആന്‍ഡ് എച്ച് എസ് എസ് വിഭാഗം ജില്ലാതല ഇന്നവേറ്റീവ് സ്‌കൂളായും തിരഞ്ഞെടുത്തു.