പീച്ചി ഗവ. എല്‍പി സ്‌കൂളിലെ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ പ്രൈമറി വിഭാഗം ഒരുക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം. 1.53 കോടിയാണ് ചെലവ്.

മോഡല്‍ പ്രീ പ്രൈമറി ബ്ലോക്കിനൊപ്പം നിര്‍മിക്കുന്ന വര്‍ണ കൂടാരത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നും ആവശ്യമായ തുക കണ്ടെത്താനാകും. പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ ബിരിയാണി ചലഞ്ചിലൂടെ ലഭ്യമായ രണ്ട് ലക്ഷം രൂപ കുട്ടികള്‍ക്ക് യൂണിഫോമിനായി ചെലവഴിക്കുന്നത് സംബന്ധിച്ചും ബാക്കി വരുന്നവ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി മുഖ്യാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ രമേഷ്, വാര്‍ഡ് മെമ്പര്‍മാരായ ബാബു തോമസ്, സ്വപ്ന രാധാകൃഷ്ണന്‍, അജിത മോഹന്‍ദാസ്, ഷാജി വികെ, സ്‌കൂള്‍ പ്രധാനഅധ്യാപിക കെ ജെ ടെസി, എസ് എസ് കെ പ്രോജക്ട് കോഡിനേറ്റര്‍ എം ജി ബിനോയ്, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍ കെ രമേഷ്, ഒല്ലൂക്കര ബിപിസി സുനില്‍ ജോണ്‍ മാത്യു, പിടിഎ പ്രസിഡന്റ് ലിബീഷ് മാത്യു, എം പി ടി എ പ്രസിഡന്റ് രഞ്ജിത ശരത്, സ്റ്റാഫ് സെക്രട്ടറി ജലജ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.