നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ അയല്‍പക്ക യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി. കെ. രമേഷ് യുവജന
പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍, സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി. കെ. പവിത്രന്‍, സൈക്കോളജിസ്റ്റ് വി. ആര്‍. രാജേഷ്, കൗണ്‍സിലര്‍ സഞ്ജു ടി. കുര്യന്‍, കരിയര്‍ സ്‌പെഷ്യലിസ്റ്റ് അജി ജോര്‍ജ്ജ് വാളകം, അല്‍ഫോന്‍സ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ കെ. എം. ഷിനോജ്, നാഷണല്‍ യൂത്ത് വളണ്ടിര്‍മാരായ, അമല്‍ തോമസ്, അക്ഷയ് അരവിന്ദ് എന്നിവര്‍ സംസാരിച്ചു.