ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ അഹദ് എന്ന മത്സ്യബന്ധന ബോട്ടിന് കരവലി, രാത്രികാല മത്സ്യബന്ധനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിപിടിച്ചെടുക്കുകയും, തൊണ്ടിമുതലായി ലഭിച്ച മത്സ്യങ്ങള്‍ പരസ്യമായി ലേലം ചെയ്ത് സര്‍ക്കാരിലേക്ക് ഒടുക്കുകയും ചെയ്തു.

ഫിഷറീസ് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന നടപടിയില്‍ രണ്ടര ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. രാത്രികാല മത്സ്യബന്ധനം, കരവലി തുടങ്ങിയ നിയമവിരുദ്ധ മത്സ്യബന്ധനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി നടന്ന പട്രോളിംഗില്‍ പങ്കെടുത്ത മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷണ്മുഖന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. നടപടിയില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍. വി പങ്കെടുത്തു.