ഖാദി ഗ്രാമ വ്യവസായ ബോർഡ് എറണാകുളം ജില്ലാ ഓഫിസിന് കീഴിൽ സിൽക്ക് ഫെസ്റ്റ് 2024 ന്റെ ഉദ്ഘാടനം ന് കലൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ കോർപ്പറേഷൻ കൗൺസിലർ രജനി മണി നിർവഹിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സിൽക്ക് ഫെസ്റ്റ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് മാർച്ച് 22 വരെ വരെയുള്ള വില്പനയ്ക്ക് 30% വരെ റിബേറ്റ് അനുവദിക്കുന്നതാണ്. എറണാകുളം ജില്ലയിലെ ഖാദി ബോർ ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കാക്കനാട്, ഖാദി സൗഭാഗ്യ മൂവ്വാറ്റുപുഴ, പായിപ്ര,പുക്കാട്ട് പടി,ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കും.
ചടങ്ങിൽ പ്രോജക്ട് ഓഫിസർ പി എ അഷിത , എം .അജിത , വി.ഹരികുമാർ ,ലതിഷ് കുമാർ ഫ്രാൻസിസ് സേവ്യർ എന്നിവർ പങ്കെടുത്തു.