കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും പാറ്റേൺ / സി.ബി.സി. പദ്ധതിപ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എറണാകുളം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർക്കുന്നതിനായി നിബന്ധനങ്ങൾക്ക് വിധേയമായി പലിശ, പിഴ പലിശ കിഴിവുകളോടെ ഒടുക്കാനുള്ള അവസരം 2024 മാർച്ച് 31-ാം തീയതി വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയാം. ഫോൺ:0484- 4869083.