ഹയർസെക്കൻഡറി ഏഴാം ബാച്ചിന്റെ രണ്ടാംവർഷ തുല്യതാ പരീക്ഷ, 2023 മെയിലെ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കുള്ള പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷ, എട്ടാം ബാച്ചിന്റെ ഹയർസെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ എന്നിവയുടെ പരീക്ഷാഫീസ് ഒടുക്കുന്നതിനുള്ള തീയതിയും പരീക്ഷാതീയതിയും പുനഃക്രമീകരിച്ചു.
പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി മാർച്ച് 30. അമ്പത്രൂപ പിഴയോടു കൂടി ഫീസടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 12. സൂപ്പർ ഫൈൻ- 1500രൂപ പിഴയോടു കൂടി ഫീസടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 20 എന്നിങ്ങനെയാണ് പുനക്രമീകരണം. പരീക്ഷകൾ ജൂലൈ അഞ്ചിന് ആരംഭിക്കും. രണ്ടാംവർഷ പ്രായോഗിക പരീക്ഷകൾ ജൂൺ 7, 8, 9 തീയതികളിലായി നടക്കും.