കായണ്ണ ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാലം കണ്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. 38 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഭാഗമായി 53 കുടുംബങ്ങൾക്കാണ് ജലലഭ്യത ഉറപ്പായത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏ.സി.ശരൺ , പി. ഗാന, ബിജി സുനിൽ എന്നിവർ സംസാരിച്ചു.. ബ്ലോക്ക് ക്ഷേമകാര്യസമിതി ചെയർപേഴ്സൺ പി കെ രജിത സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ കെ. കുമാരൻ നന്ദിയും പറഞ്ഞു.