ആലപ്പുഴ: ജില്ലയിലെ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അര്‍ത്തുങ്കല്‍, കെ.കെ.കുഞ്ചുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അമ്പലപ്പുഴ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനായി പരിശീലകരെ ആവശ്യമുണ്ട്. ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍ എന്നിവയാണ് പ്രധാനമായും പരിശീലിപ്പിക്കേണ്ടത്. പരിശീലകര്‍ സംസ്ഥാനതലത്തില്‍ ബന്ധപ്പെട്ട കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയും സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലയറോ, സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആകണം. 15,000/- രൂപ പ്രതിമാസ ഹോണറേറിയം പ്രകാരം 2019 മാര്‍ച്ച് വരെയാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 12ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 0477-2251103