അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി
നവീകരിച്ച വണ്ടാനം ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
നിർമ്മാണം പൂർത്തിയാക്കാൻ പ്രയത്നിച്ചവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 40 മീറ്റർ നീളത്തിൽ ആഴം കൂട്ടി കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടിയാണ് കുളത്തിൻ്റെ പുനർനിർമ്മാണം. 40 ലക്ഷത്തോളം രൂപയാണ് ചെലവ്.

ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഹാരീസ്, ജനപ്രതിനിധികളായ പി.എം. ദീപ, പ്രജിത്ത് കാരിക്കൽ, ശ്രീജ രതീഷ്, വി.ആർ. അശോകൻ, റസിയ ബീവി, യു.എം. കബീർ, അനിത സതീഷ്, ദർശന ശ്യാം, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഹമീദ് കുട്ടി ആശാൻ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി, ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് അഡ്വ. ബി. സുരേഷ്, ജോയിൻ്റ ബി.ഡി.ഒ. ഗോപൻ, ബ്ലോക്ക് അസിസ്റ്റൻ്റ് എഞ്ചിനിയർ അശ്വതി, സി.ഡി.എസ്. ചെയർപേഴ്സൺ ലേഖ പ്രഭ തുടങ്ങിയവർ പങ്കെടുത്തു.