പത്താംതരം തുല്യതാ പരീക്ഷയെഴുതുന്ന പഠിതാക്കള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. ഇംഗ്ലീഷ്, സാമൂഹികശാസ്ത്രം വിഷയങ്ങളിലായിരുന്നു ക്ലാസ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയി അദ്ധ്യക്ഷത വഹിച്ചു. വയനാട് ആദിവാസി സാക്ഷരതാ പദ്ധതി കോര്‍ഡിനേറ്റര്‍ പി. എന്‍. ബാബു, ചന്ദ്രന്‍ കെനാത്തി എന്നിവര്‍ ക്ലാസെടുത്തു. നവംബര്‍ എട്ടുമുതല്‍ 28 വരെയാണ് പത്താംതരം തുല്യതാ പരീക്ഷ.