കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2019 ജനുവരി ആറിനാണ് പരീക്ഷ. അപേക്ഷാഫോറം നവംബര്‍ 26 വരെ sainikschooladmission.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആറാംതരത്തിലേക്ക് അപേക്ഷിക്കുന്നവര്‍ 2007 ഏപ്രില്‍ ഒന്നിനും 2009 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. 2004 ഏപ്രില്‍ ഒന്നിനും 2006 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ക്ക് ഒമ്പതാംതരത്തിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 400 രൂപയും എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് ഫീസ്. കഴക്കൂട്ടം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ 0471 2167590 എന്ന നമ്പറിലോ www.sainikschooltvm@nic.in എന്ന വെബ്‌സൈറ്റിലോ ലഭിക്കും.