സംസ്ഥാന വിവരാവകാശ കമ്മീഷണര് ഡോ. കെ എം ദിലീപ് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടത്തിയ ഹിയറിങില് പരിഗണിച്ച 13 പരാതികളും തീര്പ്പാക്കി. റവന്യൂ-ഫോറസ്റ്റ്, ജല വകുപ്പുകള്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്.
അപേക്ഷകര്ക്ക് വിവരങ്ങള് ലഭ്യമാക്കാനും രേഖകള് ഓഫീസുകളില് സൂക്ഷിക്കാനും ഉദ്യോഗസ്ഥര് ബാധ്യസ്ഥരാണെന്ന് കമ്മീഷന് പറഞ്ഞു. വിവരം ലഭ്യമല്ല, വിവരങ്ങള് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികള് അംഗീകരിക്കാനാവില്ലെന്നും കമ്മീഷന് വ്യക്തമാക്കി.