കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ നവീകരണം പൂര്‍ത്തിയായ എറവക്കാട്-കക്കിടിപ്പുറം റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം വിനിയോഗിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് റീടാറിങ്, കോണ്‍ക്രീറ്റിങ്, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. പരിപാടിയില്‍ കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ആമിന കുട്ടി, ബ്ലോക്ക് മെമ്പര്‍ മുഹമ്മദ് റവാഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.