ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം പൊതുജങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം മത്സരം സംഘടിപ്പിച്ചു. സ്വീപ്പിന്റെ ( സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ പുരോഗതിക്കും നാടിന്റെ വികസനത്തിനുമായി എല്ലാ പൗരന്മാരും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ വിവേചനങ്ങള്‍ ഇല്ലാതെ 18 വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വോട്ട് അവകാശം നല്‍കിയ രാജ്യമാണ് ഇന്ത്യ. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനെന്തിന് വോട്ട് ചെയ്യണം?’ എന്ന വിഷയത്തില്‍ നടന്ന പ്രസംഗം മത്സരത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 18 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ഥിനി നവീന ഷൈന്‍ ഒന്നാം സ്ഥാനം നേടി. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് വിദ്യാര്‍ത്ഥിനി ജോവിയല്‍ റോസ് ജോര്‍ജ് രണ്ടാം സ്ഥാനവും, സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥിനി സി.വി സ്‌നേഹാംബിക മൂന്നാം സ്ഥാനവും നേടി.
മത്സരത്തില്‍ കോതമംഗലം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സജി പോള്‍, തിരുവാങ്കുളം വില്ലേജ് ഓഫീസര്‍ സന്ധ്യാ രാജി, ഇന്‍സ്‌പെക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഡി. സിന്ധു തുടങ്ങിയവര്‍ വിധികര്‍ത്താക്കളായി.
ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര , ഡെപ്യൂട്ടി കളക്ടര്‍ വി.ഇ അബ്ബാസ്, ഹുസൂര്‍ശിരസ്തദാര്‍ ഇന്‍ചാര്‍ജ് ബിന്ദു രാജന്‍ എന്നിവര്‍ പങ്കെടുത്തു.