കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മാർച്ച് 25നു രാവിലെ 11ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, ശ്രീമതി. സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.