ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അഞ്ചിന് ആയൂര്‍വേദ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് രാജ് പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇളമണ്ണൂര്‍ വിഎച്ച്എസ്എസിലെ ഗൗതമി പ്രസാദിനും രണ്ടാം സ്ഥാനം നേടിയ മാരൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിലെ അനുശ്രീയ്ക്കും മൂന്നാം സ്ഥാനം നേടിയ ഇളമണ്ണൂര്‍ വിഎച്ച്എസ്എസിലെ ആര്‍ദ്രയ്ക്കും ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് ഇളമണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസില്‍ മെഡിക്കല്‍ ക്യാമ്പും ഔഷദ സസ്യ പ്രദര്‍ശനവും ബോധവത്ക്കരണ ക്ലാസും നടന്നു.
