തിരുവനന്തപുരം പി.ടി.പി നഗർ, ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് – കേരള (STI-K) ൽ ഉടൻ ആരംഭിക്കുന്ന ടോട്ടൽ സ്റ്റേഷൻ ആൻഡ് ജിപിഎസ് സർവെ കോഴ്സിലേക്ക് ഐടിഐ സർവെ/സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ ഇവയിൽ ഏതെങ്കിലും കോഴ്സുകൾ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2965099, 9961615876, 9446749265.