ജില്ലാ ഭരണകൂടം, നെഹ്റു യുവകേന്ദ്ര, സ്വീപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വാക് ഫോര്‍ വോട്ട് എന്ന സന്ദേശവുമായി സമ്മതിദായക ബോധവല്‍ക്കരണ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
സമ്മതിദാനം ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും നല്ല നാളേക്കായി എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ മാര്‍ച്ച് 25 നകം www.eci.gov.in വഴിയോ താലൂക്ക് ഓഫീസില്‍ നേരിട്ട് പോയോ അപേക്ഷിക്കാം. മാരത്തോണിന് അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ് നേതൃത്വം നല്‍കി.
പാലക്കാട് കോട്ടമൈതാനത്തുനിന്നാരംഭിച്ച മാരത്തോണ്‍ വിക്ടോറിയ കോളെജില്‍ സമാപിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസര്‍ സി. ബിന്‍സി, വിനോദിനി, സി. സൂര്യ, എസ്. ശരത്, അസറുദീന്‍, ഉല്ലാസ്, വിവിധ ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.