മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള  പോസ്റ്റ് ഗ്രാജ്വേറ്റ്  ഡിപ്ലോമ ഇൻ  ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2023-2024 വർഷത്തെ പ്രവേശനത്തിന്  അപേക്ഷ സമർപ്പിച്ചവരുടെ   ഇൻഡക്‌സ് മാർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് ലോഗിൻ ചെയ്ത് ഇൻഡക്‌സ് മാർക്കും വ്യക്തിഗത അക്കാദമിക വിവരങ്ങളും പരിശോധിക്കാവുന്നതാണ്. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.  പരാതികൾ മാർച്ച് 30നു വൈകിട്ട് അഞ്ചിന് മുൻപ് lbstvpm@gmail.com ൽ ഈ മെയിലായി നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364