സംസ്ഥാന ടി.ബി സെല്ലും തിരുവനന്തപുരം ജില്ലാ ടി.ബി സെന്ററും സംയുക്തമായി ക്ഷയരോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ക്ഷയരോഗ ബോധവത്കരണ പ്രചരണ റാലി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന ഫ്ലാഗ് ഓഫ് ചെയ്തു.

ജനറൽ ആശുപത്രി കോമ്പൗണ്ടിലെ അപക്സ് ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ജീവൻ ബാബു അധ്യക്ഷത വഹിച്ചു.

ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ കേരളം ഡി.പി.എം ഡോ. ആശ വിജയൻ എന്നിവർ സംസാരിച്ചു. നിക്ഷയ് മിത്രങ്ങളായി രജിസ്റ്റർ ചെയ്ത് രോഗികൾക്ക് ഭക്ഷണകിറ്റുകൾ നൽകിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, കിംസ് ഹോസ്പിറ്റൽ, കൊച്ചിൻ ഷിപ്യാർഡ് എന്നീ സ്ഥാപനങ്ങൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. ഗുരുതരാവസ്ഥയിലുള്ള ക്ഷയരോഗികളെ സംരക്ഷിക്കുന്ന വെള്ളറട സ്നേഹദൻ ഓൾഡ് ഏജ് ഹോം അധികൃതരെ ചടങ്ങിൽ ആദരിച്ചു.

ബസന്ത് ശ്രീധരൻ ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ നൽകുന്ന 15000 ഭക്ഷണ കിറ്റുകളുടെ ഔപചാരിക വിതരണോദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ നിർവ്വഹിച്ചു.

രോഗികൾക്കു നൽകുന്ന പുതിയ രീതിയിലുള്ള ബുക്ക് ലെറ്റ് ചടങ്ങിൽ പ്രകാശനം ചെയ്തു. ആരോഗ്യ പ്രവർത്തകർക്കുള്ള ഓൺലൈൻ ക്വിസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.പി. റീത്ത സ്വിച്ച് ഓൺ ചെയ്തു.