2024 ലോക്സഭ പൊതുതിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മറ്റു ജില്ലയിൽ നിന്നുളള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനായി അപേക്ഷിക്കുന്നതിന് 3, 4, 5 തിയതികളിൽ പോളിങ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന പരിശീലനപരിപാടിയിൽ അവസരം ഒരുക്കും.

പരിശീലനത്തിനായി ഹാജരാകുവാൻ നിർദ്ദേശിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കും പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള മറ്റ് പോളിങ് ഉദ്യോഗസ്ഥർക്കും അവരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം 12 ൽ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ് എന്നിവയുടെ പകർപ്പ് സഹിതം പരിശീലന കേന്ദ്രങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഫെസിലിറ്റേഷൻ സെന്ററിൽ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാഫോറം ഫോറം 12 പരിശീലന കേന്ദ്രത്തിൽ വിതരണം ചെയ്യുന്നതാണ്. സംശയനിവാരണത്തിനായി ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം നമ്പറായ 1950 (ടോൾ ഫ്രീ) ൽ ബന്ധപ്പെടാമെന്ന് ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.